Tatkal Ticket Timing 2025: തത്കാൽ വഴി ട്രെയിൻ ടിക്കറ്റ് എത്ര ദിവസം മുമ്പ് ബുക്ക് ചെയ്യാം
ട്രെയിൻ ടിക്കറ്റ് കിട്ടിയില്ലേ, തത്കാൽ വഴി
കിട്ടുമോ എന്ന് നോക്കാം, ബുക്കിംഗിന്റെ നടപടി ക്രമങ്ങളറിയാം
ട്രെയിൽ യാത്ര ചെയ്യാത്തവർ കുറവായിരിക്കും. വളരെ മനോഹരമായ യാത്ര കൂടിയാണ് കൂകി വിളിച്ച് അതിവേഗത്തിൽ ഓടുന്ന ട്രെയിനിലെ യാത്ര. എന്നാൽ യാത്ര ചെയ്യാൻ കയ്യിൽ ടിക്കറ്റില്ലെങ്കിൽ പണി പാളും. ദീർഘ ദൂര യാത്രയാണെങ്കിൽ പറയുകയും വേണ്ട.
Tatkal Ticket Timing
തിരക്കുള്ള സമയങ്ങളിലോ, പെട്ടെന്ന് യാത്ര ചെയ്യേണ്ട സാഹചര്യത്തിലോ സീറ്റ് ഉറപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ് തത്കാൽ ടിക്കറ്റുകൾ. ഇത് IRCTC വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാൽ സീറ്റുകളുടെയും സമയത്തിൻ്റെയും പരിമിതമായ ലഭ്യത കാരണം എപ്പോഴും ടിക്കറ്റ് ലഭിക്കണമെന്നുമില്ല.
പക്ഷെ കൃത്യമായ ധാരണയോടെ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ സീറ്റ് കിട്ടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ IRCTCയിൽ തത്കാൽ ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഘട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ഐആർസിടിസിയിൽ ഒരു അക്കൗണ്ട് ഉണ്ടാക്കുക.
തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആദ്യം വേണ്ടത് ഒരു IRCTC അക്കൗണ്ട് ആണ്. ഇതുവരെ നിങ്ങൾ അക്കൗണ്ട് എടുത്തില്ലെങ്കിൽ ഐആർസിടിസി വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ (Rail Connect) ഒരു അക്കൗണ്ട് സൃഷ്ടിക്കാം.
നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, വിലാസം എന്നിവയുൾപ്പെടെ നിങ്ങളുടെ വിശദാംശങ്ങൾ നൽകുക, തുടർന്ന് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക.
2. യാത്ര ആസൂത്രണം ചെയ്യുക
തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ തുടങ്ങുന്നതിനുമുമ്പ് നിങ്ങളുടെ യാത്രാ പ്ലാൻ എങ്ങനെ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരിക്കണം. ട്രെയിൻ നമ്പർ, ബോർഡിംഗ് സ്റ്റേഷൻ, ലക്ഷ്യസ്ഥാനം, യാത്രയുടെ ക്ലാസ് എന്നിവ ആദ്യമേ തീരുമാനിക്കുക.
3. IRCTC വെബ്സൈറ്റ് അല്ലെങ്കിൽ App തുറക്കുക
നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം, “ബുക്കിംഗ്” ടാബിൽ ക്ലിക്ക് ചെയ്ത് “തത്കാൽ” തിരഞ്ഞെടുക്കുക. ട്രെയിൻ നമ്പർ, പുറപ്പെടൽ, എത്തിച്ചേരേണ്ട സ്റ്റേഷനുകൾ, യാത്രാ തീയതി, യാത്രാ ക്ലാസ് എന്നിവ അടക്കമുള്ള യാത്രയുടെ വിശദാംശങ്ങൾ നൽകിയ ശേഷം ‘സേർച്ച്’ അഥവാ ‘തിരയൽ’ ക്ലിക്ക് ചെയ്യുക.
4. തത്കാൽ ലഭ്യത പരിശോധിക്കുക
ട്രെയിൻ പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പ് തത്കാൽ ബുക്കിംഗിനുള്ള വിൻഡോ തുറക്കും. എസി ക്ലാസുകൾക്ക് രാവിലെ 10:00 മുതലും നോൺ എസി ക്ലാസുകൾക്ക് രാവിലെ 11:00 മുതലുമാണ് ബുക്കിംഗ് വിൻഡോ തുറന്നിരിക്കുന്നത്. അതനുസരിച്ച് IRCTC വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ നിങ്ങൾ ആഗ്രഹിക്കുന്ന ട്രെയിനിനും ക്ലാസിനുമുള്ള തത്കാൽ ടിക്കറ്റുകളുടെ ലഭ്യത പരിശോധിക്കാം.
5. യാത്രക്കാരുടെ വിശദാംശങ്ങൾ പൂരിപ്പിക്കുക
ആവശ്യമായ ട്രെയിനും ക്ലാസും തിരഞ്ഞെടുത്ത ശേഷം, ടിക്കറ്റ് സ്ഥിരീകരിക്കുന്നതിന് നിങ്ങൾ യാത്രക്കാരുടെ വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്. യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും പേര്, പ്രായം, ലിംഗഭേദം, ഐഡി പ്രൂഫ് വിശദാംശങ്ങൾ എന്നിവ നൽകണം. ആധാർ, പാൻ കാർഡ്, പാസ്പോർട്ട് തുടങ്ങിയ സർക്കാർ രേഖകളും കയ്യിൽ കരുതുന്നത് നല്ലതാണ്.
6. പേയ്മെൻ്റ് നടത്തുക
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, മൊബൈൽ വാലറ്റുകൾ എന്നിങ്ങനെ വിവിധ പേയ്മെൻ്റ് ഓപ്ഷനുകൾ ഐആർസിടിസി വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പേയ്മെൻ്റ് മോഡ് തിരഞ്ഞെടുത്ത് പേയ്മെൻ്റ് പൂർത്തിയാക്കാം.
അധികം വൈകരുത്. പേയ്മെൻ്റ് പൂർത്തിയാക്കിയ ശേഷം, നിങ്ങളുടെ ബുക്കിംഗ് സ്ഥിരീകരിക്കുക. അത് ചെയ്തു കഴിഞ്ഞാൽ ടിക്കറ്റ് വിശദാംശങ്ങളും പിഎൻആർ നമ്പറും അടങ്ങിയ SMS Message നിങ്ങളുടെ ഫോണിൽ ലഭിക്കും.
e-Ticket ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ ടിക്കറ്റിൻ്റെ പ്രിൻ്റൗട്ട് എടുക്കുക.