Lifestyle

Super Tasty South Indian Food – രുചിയുള്ള 2 തനി നാടൻ കറികൾ

South Indian food കുരുമുളക് രസം ഇങ്ങനെ ഉണ്ടാക്കി നോക്കൂ!

സദ്യയൊക്കെ കഴിച്ചു പായസമൊക്കെ കുടിച്ചു കഴിഞ്ഞു വയറിനൊരു സുഖം തോന്നാൻ ഒരു ഗ്ലാസ് കുരുമുളക് രസം സൂപ്പർ ആണ്. വളരെയധികം രുചികരമായ ഒരു South Indian food ആണ് ഇത്.

5 മിനിറ്റിൽ ഉണ്ടാക്കുന്ന ഈ രസം അപാര ഗുണമുള്ളതാണ്. പനി പിടിച്ചിരിക്കുമ്പോൾ ഇത് കുടിച്ചാൽ ഒരു സൂപ്പ് കുടിച്ച ഫലം ചെയ്യും. തൊണ്ട ക്ലിയർ ആകും.

South Indian Food

ഈ തട്ടിക്കൂട്ട് രസത്തിനു എന്തൊക്കെ വേണമെന്ന് ചോദിച്ചാൽ വളരെ സിമ്പിൾ ആണ്. എല്ലാം വീട്ടിലുള്ള ഐറ്റംസ് തന്നെയാകും.

ചേരുവകൾ

  1. കുരുമുളക് – 1 ടേബിൾ സ്പൂൺ
    ജീരകം -1 ടേബിൾ സ്പൂൺ
    വെളുത്തുള്ളി -10 അല്ലി
    ഇതെല്ലാം കൂടെ മിക്സിയുടെ കുഞ്ഞു ബൗളിൽ ഇട്ട്‌ ചതച്ചു വെക്കുക.
  2. നെല്ലിക്ക വലിപ്പത്തിൽ വാളൻപുളി നാലു ഗ്ലാസ് വെള്ളത്തിൽ കലക്കി അരിച്ചു വെക്കുക
  3. ചട്ടി വെച്ച് സൺഫ്ളവർ ഓയിൽ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, വറ്റൽമുളക് ചേർക്കുക.
  4. ഒരു മീഡിയം തക്കാളി ചേർത്ത് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. നന്നായി എണ്ണ വറ്റിക്കഴിയുമ്പോൾ പുളിവെള്ളം ചേർക്കുക.
  5. ചതച്ചുവെച്ച കുരുമുളക്-ജീരക-വെളുത്തുള്ളി കൂട്ട് ഇതിലേയ്ക്ക് ചേർക്കുക. അതിനുശേഷം അര സ്പൂൺ കായം ചേർത്ത് തിളപ്പിക്കുക.
  6. മൂന്നു തണ്ടു കറിവേപ്പില ഇട്ട്‌ കൊടുക്കുക. മല്ലിയില ഇഷ്ടമുള്ളവർക്ക് അത് ഒരു പിടി ചേർക്കാം.

ചെറുചൂടോടെയോ തണുപ്പിച്ചോ ഇടയ്ക്കിടക്ക് കുടിച്ചാൽ ദഹന പ്രശ്നം ഉണ്ടാവില്ല.

ഈ രസത്തിൽ മല്ലിപ്പൊടി ചേർക്കില്ല. നേർത്ത രസമായിരിക്കും.

ഒന്നും നോക്കാതെ നാളെ വയറു നിറയെ സദ്യ കഴിച്ച് രസവും കുടിച്ചോ…

തനത് രുചിയോടെ നാടൻ കുമ്പളങ്ങ പുളിശ്ശേരി!

കേരളത്തിലോ രുചികരമായ ഒരു കറിയാണ് കുമ്പളങ്ങ പുളിശ്ശേരി. എങ്ങനെയാണ് കുമ്പളങ്ങ പുളിശ്ശേരി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

South Indian Food

ചേരുവകൾ

  • വെള്ളരിക്ക – 500 gm
  • മഞ്ഞപ്പൊടി – 1/4 ടേബിള്‍സ്പൂണ്‍
  • ജീരകം – 1 സ്പൂണ്‍
  • ഉലുവ – 1/2 സ്പൂണ്‍
  • ഉണക്കമുളക് – മൂന്നെണ്ണം
  • പച്ചമുളക് – നാലെണ്ണം
  • തേങ്ങ – ഒരു മുറി
  • തൈര് – അര ലിറ്റര്‍
  • കറിവേപ്പില -രണ്ടു തണ്ട്
  • ഉപ്പ് – ആവശ്യത്തിന്

വെള്ളരിക്ക ചെറുതായി കഷണങ്ങളായി മുറിച്ച് മഞ്ഞൾപൊടി, ഉപ്പ്, ഒരു പച്ചമുളക്, വെള്ളം, കറിവേപ്പില എന്നിവ ചേർത്ത് വേവിക്കാൻ ഇടുക. ശേഷം നാളികേരം, ജീരകം, പച്ചമുളക്, എന്നിവ എല്ലാം ചേർത്ത് അരപ്പ് തയ്യറാക്കുക.

വെള്ളരിക്ക വെന്താൽ ഈ അരപ്പ് അതിലേക്ക് ചേർക്കാം. നല്ലപോലെ ഇളക്കുക. തിളച്ചു വന്നാൽ തൈര് ചേർക്കാം. ഇനി കറി കടുക് വറക്കാനായി പാനിൽ എണ്ണ ചൂടാക്കി കടുക്, ഉലുവ, ഉണക്കമുളക്ക് പൊട്ടിക്കുക. ശേഷം കറിയിലേക്ക് ഒഴിക്കുക.

Super Tasty South Indian Dish പുളിശ്ശേരി തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *