ദിവസവും കഴിക്കേണ്ട 8 പൊട്ടാസ്യം ഭക്ഷണങ്ങൾ
പൊട്ടാസ്യം മനുഷ്യശരീരത്തിന് അത്യാവശ്യമായ ഒരു പ്രോട്ടീൻ ആണ്. ഇത് ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. പൊട്ടാസ്യം അടങ്ങിയ 8 തരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങളും മനുഷ്യശരീരത്തിന് പൊട്ടാസ്യം ആവശ്യമായി വരുന്ന കാരണങ്ങളും എന്തൊക്കെയാണെന്ന് നോക്കാം. കൂടുതൽ അറിയാൻ ഈ ലേഖനം വായിക്കാം.
Potassium Normal Range – രക്തപരിശോധനയിലൂടെ നിങ്ങളുടെ ശരീരത്തിൽ ഉള്ള പൊട്ടാസ്യത്തിൻ്റെ അളവ് പരിശോധിക്കാൻ സാധിക്കും.
മുതിർന്നവരിൽ സാധാരണ പൊട്ടാസ്യത്തിൻ്റെ അളവ് 3.5 മുതൽ 5.2 mEq/L (3.5 മുതൽ 5.2 mmol/L) വരെയാണ്. 3 മുതൽ 3.5 mEq/L (3 മുതൽ 3.5 mmol/L) വരെയുള്ള പൊട്ടാസ്യത്തിൻ്റെ അളവ് നേരിയ ഹൈപ്പോകലീമിയ ആയി കണക്കാക്കപ്പെടുന്നു. ദിവസവും ഈ പോട്ടീൻ അടങ്ങിയ ഈ 8 ഭക്ഷണം കഴിച്ച് ശരീരത്തിന് ആവശ്യമുള്ളത് (Potassium Normal Range) നിലനിർത്താം.

എന്തുകൊണ്ട് പൊട്ടാസ്യം?
അടിസ്ഥാനപരമായി ഒരു ഇലക്ട്രോലൈറ്റാണ് പൊട്ടാസ്യം. ഹൃദയത്തിൻ്റെ പ്രവർത്തനത്തെ കൃത്യമായി നിലനിർത്തുന്നതിലും പേശികളുടെ സങ്കോചങ്ങളെ സപ്പോർട്ട് ചെയ്യുന്നതിലും നാഡീചംക്രമണം സുഗമമാക്കുന്നതിലും പൊട്ടാസ്യം ഒരു പ്രധാന പങ്കാണ് വഹിക്കുന്നന്നത്.
സോഡിയത്തിൻ്റെ ഏറ്റക്കുറച്ചിലുകളെ പ്രതിരോധിച്ചുകൊണ്ട് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ആവശ്യമായ പൊട്ടാസ്യം കഴിക്കണം. ഇത് ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഈ അവശ്യ ധാതുവായ പൊട്ടാസ്യം കോശങ്ങളിലും ടിഷ്യൂകളിലും ആരോഗ്യകരമായ ലിക്വിഡ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു.
ശരീരം സ്വന്തമായി പൊട്ടാസ്യം ഉൽപ്പാദിപ്പിക്കുന്നില്ല. ആയതിനാൽ, പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങളായ വാഴപ്പഴം, മധുരക്കിഴങ്ങ്, ചീര, അവോക്കാഡോ എന്നിവ കഴിക്കണം. ഈ ഭക്ഷണത്തിൽ നിന്ന് പൊട്ടാസ്യം ലഭിക്കുന്നത് ഹൃദയാരോഗ്യം, നാഡികളുടെ പ്രവർത്തനം, പേശികളുടെ പ്രവർത്തനം എന്നിവ വർദ്ധിപ്പിക്കുന്നതിനും ശരീരത്തിൻ്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും സഹായകമാണ്. പൊട്ടാസ്യം അടങ്ങിയ ചില സാധാരണ ഭക്ഷണങ്ങൾ ഇതാ.
Potassium Normal Range – 3.5 മുതൽ 5.2 mmol/L) വരെ
Sweet Potatoes – മധുര കിഴങ്ങ്
മധുരക്കിഴങ്ങിൽ പൊട്ടാസ്യം മാത്രമല്ല മറ്റ് അത്യാവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു പ്രോട്ടീൻ ആണ് പൊട്ടാസ്യം. ഇത് നാഡികളുടെ പ്രവർത്തനത്തെ മികച്ച രീതിയൽ സപ്പോർട്ട് ചെയ്യുന്നു. പേശികളുടെ സങ്കോചത്തെ സഹായിക്കുവാനും ഈ പ്രോട്ടീൻ സഹായിക്കുന്നു.
Beans – ബീൻസ്
പൊട്ടാസ്യംത്താൽ സമ്പുഷ്ടമാണ് ബീൻസ്. പ്രത്യേകിച്ച് കിഡ്നി ബീൻസിൽ ഇത് കൂടുതൽ അളവിൽ ഉണ്ട്. പേശികളുടെയും നാഡികളുടെയും പ്രവർത്തനം രക്തസമ്മർദ്ദ നിയന്ത്രണം എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് ഇത് സംഭാവന നൽകുന്നു.
Banana – വാഴപ്പഴം
വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയത്തിൻ്റെ ശരിയായ പ്രവർത്തനം നിലനിർത്തുന്നതിനും പേശികളുടെ സങ്കോചങ്ങളെ പിന്തുണയ്ക്കുന്നതിനും ശരീരത്തിലെ ദ്രാവകത്തിൻ്റെ അളവ് ബാലൻസ് ചെയ്യുന്നതിനും പൊട്ടാസ്യം അത്യാവശ്യമാണ്.
Orange – ഓറഞ്ച്
ഓറഞ്ചും മറ്റ് സിട്രസ് പഴങ്ങളിലും പൊട്ടാസ്യം നല്ലവണ്ണം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൻ്റെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും നാഡി കോശങ്ങളെ പിന്തുണയ്ക്കുന്നതിനും ശരിയായ പേശികളുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്.

Spinach – ചീര
ചീര പോലുള്ള ഇലക്കറികളിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദത്തിനും ശരിയായ പേശികളുടെ പ്രവർത്തനത്തിനും സഹായകമാകുന്നു. കോശങ്ങൾക്ക് അകത്തും പുറത്തുമുള്ള ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെയും ഇത് പിന്തുണയ്ക്കുന്നു.
Potatoes – ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം നാഡികളുടെ പ്രവർത്തനത്തെയും പേശികളുടെ സങ്കോചത്തെയും പിന്തുണയ്ക്കുകയും കോശങ്ങളിൽ ആരോഗ്യകരമായ ഫ്ലൂയിഡ് ബാലൻസ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
Avocado – അവോക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമാണ് അവോക്കാഡോ എന്ന പഴം. ഇതിൽ നല്ല അളവിൽ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയത്തിൻ്റെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. പേശികളുടെ വികാസത്തെ പിന്തുണയ്ക്കുന്നു. ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുന്നതിൽ അവോക്കാഡോയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പ്രധാന പങ്ക് വഹിക്കുന്നു.
Salmon – സാൽമൺ
ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും പൊട്ടാസ്യത്തിൻ്റെയും നല്ല ഉറവിടമാണ് സാൽമൺ. ഹൃദയത്തിൻ്റെ ശരിയായ പ്രവർത്തനം നിലനിർത്താൻ പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്. ശരീരത്തിലെ സോഡിയത്തിൻ്റെ അളവ് സന്തുലിതമാക്കാനും പൊട്ടാസ്യം സഹായിക്കുന്നു.